കരളാൽ കടം കൊണ്ട പ്രാണനും പ്രേമവും,കടപ്പാട് കൊണ്ട് ഉയിർ വെപ്പിച്ച ചിന്തയും.കാർമുഖിൽ കാൺകെ ചിരിച്ച മോഹങ്ങളും,കാണാതെ തൂവ്വാല നനയിച്ച സ്വപ്നവും.കണ്ടതിൽ പിന്നെന്നും വിരിയുന്ന പൂക്കളും,ക്രൂരമായ് പയ്യെ വേറിട്ട നമ്മളും.പുനർജ്ജനീ നീ എന്ന മാസ്മരിക സുകൃതം,പിറവിക്കും എന്നാൽ പിഴക്കാത്ത നൊമ്പരം.പതിയെ താളിട്ട പുതിയ സ്വപ്നങ്ങളും,പിന്നോട്ട് നോക്കാതെ നാം നെയ്ത വരികളും.പിറകെ നമ്മോട് ചേർന്നൊരാ കാലവും,പതിരിൽ പാവി വിളവന്ന തൈകളും.തലകീഴ് നിന്നു നാം കണ്ട ലോകങ്ങളും,തകൃതിയിൽ ഓടി പിടിച്ച നേരങ്ങളും.തലവിട്ട് തമ്മിൽ പുണർന്ന കേമത്തരം,തരി പോലും ലജ്ജ നൽകാത്ത കോലങ്ങളും.തടിയി