സൂര്യന്റെ മുഖച്ഛായ വെളുപ്പാണെന്നു പറയാം. ആ സൂര്യമുഖമാണ് ചുവപ്പായും സിന്ദൂരവർണമായും മഞ്ഞയായും തോന്നലുണ്ടാക്കുന്നത്. സൂര്യന്റെ ആത്മസംഘർഷങ്ങളാണ് ( ആറ്റമിക ഫ്യൂഷൻ/ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആയി മാറുന്ന പ്രക്രിയ) ഊർജപ്രവാഹത്തിന് കാരണമാകുന്നത്. ആ ഊർജം പ്രകാശവും ചൂടും മറ്റു വികിരണങ്ങളുമായി ഉത്സർജിക്കപ്പെടുന്നു.സൂര്യമുഖത്തുനിന്ന് പുറപ്പെടുന്ന സംയോജിത ധവള പ്രകാശത്തിൽ ഏഴു ഘടകവർണങ്ങളുണ്ട്. ആ പ്രകാശം 150 ദശലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോൾ വയലറ്റ്, നീല ഭാഗങ്ങൾ വിസരണം ചെയ്യപ്പെടുകയും വിസരണനഷ്ടം സംഭവിക്കാത്ത ചുവപ്പ് അകലത്ത