\"നീ എനിക്ക് കുറച്ചു സ്വൈര്യം താ. ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും\" ഹരി അടുക്കളയിൽ നിന്നും ഭാര്യയോട് ദേഷ്യപ്പെട്ട് ഇറങ്ങി വരുന്നത് കണ്ടു സരസ്വതിയമ്മയുടെ ഉള്ളു കാളി. കുട്ടികൾ ഉണ്ടാകാതെ എത്രയോ അമ്പലങ്ങളിൽ നേർച്ചയും കാഴ്ചയും വെച്ച കിട്ടിയ മകൻ ആണ്. എന്നിട്ട് അവനെ ഒരു നോക്ക് കാണാൻ പോലും നിക്കാതെ അവന്റെ അച്ഛൻ പോയപ്പോൾ തനിച്ചായതു അവർ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങൾ ആയിരുന്നു. അവനെ ഒറ്റയ്ക്കു വളർത്താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. എല്ലാം മറക്കുന്നത് അവന്റെ തമാശകളും കുസൃതികളും കാണുമ്പോൾ ആയിരുന്നു. അത് എന്നും നിലനിൽക്കാൻ വ