വൈകുന്നേരം ഒരു കയ്യിൽ കാപ്പി മറ്റൊന്നിൽ ബ്രൂ സോറി മറ്റൊന്നിൽ ഫോണും പിടിച്ചു സ്ക്രോൾ ചെയ്ത് ചെയ്ത് മടുത്തു ഇരിക്കുമ്പോൾ ആയിരുന്നു അവന്റെ കണ്ണ് പുതിയ യൂട്യൂബ് വിഡിയോയിൽ പതിഞ്ഞത്.നടി മധുമിത ജയദേവിന്റെ പുതിയ ഇന്റർവ്യൂ.\"ഞാൻ ഇന്ന് ഒരു കലക്ക് കലക്കും.\" അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.ഈ അവൻ ആരാണെന്ന് അല്ലേ. ഇതാണ് നമ്മുടെ നായകൻ. അൽ ട്രോളൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യൂട്യൂബ് കം ഇൻസ്റ്റാഗ്രാം ട്രോളൻ സാരങ്ക് ശിവദാസൻ. ബിടെക് കഴിഞ്ഞ് സപ്പ്ളിയും അടിച്ചു തുന്നം പാടി ഇരിക്കുകയാണ് ഇപ്പൊ കക്ഷി. പക്ഷെ അങ്ങനെ എങ്ങാനും ആരേലും പറഞ്ഞാൽ അവനു ചൊറിഞ്ഞു