Aksharathalukal

Aksharathalukal

മാലിനി

മാലിനി

4
292
Classics Inspirational Love
Summary

മഞ്ഞാട ചുറ്റിയമകരപ്പുലരിയിൽമല്ലികപ്പൂവിൻമധുമന്ദഹാസം!മധുരാലസ്യത്തിൽമയങ്ങിയ വാടിയെമാടിവിളിക്കുന്നുമന്ദസമീരണൻ...മലയമാരുതം പാടി,മാലേയമിട്ടെത്തി,മഞ്ജുളാംഗികൾ ചൂടി മന്ദസ്മിതങ്ങളും!മഞ്ഞൾക്കുറി ചൂടി,മഞ്ഞപ്പുടവയിൽ,മോഹന ചിത്രമായ്മാലിനീ പുളിനങ്ങൾ!മഞ്ഞണിഞ്ഞെത്തിയമരതകപ്പച്ചകൾമണ്ണിന്റെ മാറിലെമാസ്മരകാന്തിയായ്.മന്ദ്രാക്ഷരികളായ്മൃദുസ്വന മന്ത്രണം മഞ്ചാടി മണികളിൻമഞ്ജുഭാവങ്ങളായ്...മഴമുകിൽ മാഞ്ഞിട്ടുമാനം തെളിയവേ,മയിലാടുംകുന്നിൽമയൂരനൃത്തമായ്...✍️ഷൈലാ ബാബു©