\"ആ ചെറുക്കൻ അതേപോലെ തിരിച്ചു വന്നമതിയായിരുന്നു...\" ചേച്ചി അറിയാതെ നെഞ്ചത്ത് കൈ വച്ചു പ്രാർത്ഥിച്ചു പോയി. അവൻ അവളുടെ മുറിയുടെ മുൻപിൽ എത്തിയതും വാതിലിൽ മുട്ടി. കുറച്ചു നേരം മുട്ടിയപ്പോ അവൾ വാതിൽ തുറന്നു. \"എന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞതല്ലേ?\" അവൾ ചൂടായി. പിന്നെയും എന്തൊക്കെയോ പറഞ്ഞോണ്ട് നിന്നു. അവൻ പക്ഷെ ഒന്നും തിരിച്ചു പറയാനോ അവൻ വന്നതിനെ ഞ്യായീകരിക്കാനോ നിന്നെ ഇല്ല. അവൻ അകത്തേക്ക് കയറി ടേബിളിൽ ഫുഡ് വച്ചു. അവൾ അത് വേണ്ട എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ വീണ്ടും പറഞ്ഞു. അവൻ തിരിച്ചു ഒന്നും പറയാത്തത് കൊണ്ട് അവൾ ഫ്രസ്ട്റേറ്റ് ആയിട്ട് പറച്ചിൽ മതിയാക്കി. \"മധു