ചന്ദ്രപുരം എന്ന നാട്ടുരാജ്യം ദീർഘനിദ്രയിൽ ഉറങ്ങി കൊണ്ടിരുന്ന ആ അരണ്ടനിലാവുള്ള രാത്രിയിൽ, രാജ്യം ആപത്തിൽ ആകുമ്പോൾ മാത്രം മുഴങ്ങുന്ന \"കാലൻ മണി\" അങ്ങ് അകലെ ചിത്രകൂടൻ മലനിരയിലെ പ്രൗഢഗംഭീരമായ ചന്ദ്രശോഭ കൊട്ടാരത്തിൽ മുഴങ്ങി കൊണ്ടിരുന്നു.അപകടം, മരണം, യുദ്ധം ഇതിൽ എന്തോ ഒന്നാണ് ആ കാലൻ മണി കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു മണി മാത്രമാണ് ഇടവിട്ട് അടിച്ചതെങ്കിൽ അപകടം. രണ്ടുമണി ഒരുമിച്ചു അടിച്ചാൽ അത് യുദ്ധം, മൂന്നുമണികൾ ആണേൽ മരണം.കുട്ടികൾ പേടിച്ചു ഭയന്ന് ഉണർന്നു.അവർ ഒരുമിച്ചു കൂട്ടം കൂട്ടമായി നിന്നു. ഒന്ന്,രണ്ട്,മൂന്ന്..... ഒന്ന്,രണ്ട്,മൂന്ന്.... എന്ന് എണ്ണാൻ തുടങ