കണ്ണന്‍അപ്പൂപ്പോ ആതിര വിളിച്ചു. നമ്മടെ വാഴയുടെ ഇലപഴുത്തുപോകുന്നതു കണ്ടോ. സദാനന്ദന്‍ മാമന്‍ പറയുന്നു കണ്ണാണെന്ന്. എന്തോന്നാ അപ്പൂപ്പാ ഈ കണ്ണെന്നു പറഞ്ഞാല്‍.മോളേ നീ ഡാന്‍സ് കഴിഞ്ഞു വരുമ്പോള്‍ നിന്റമ്മൂമ്മ ഒരു പിടി കടുകും മുളകും എടുത്ത് നിന്റെ മുഖത്ത് ഉഴിഞ്ഞ് അടുപ്പിലിടത്തില്ലിയോ. അത് നിനക്കു കണ്ണിന്‍ ദോഷം കിട്ടാതിരിക്കാനാ. ചില ആള്‍ക്കാര്‍ എന്തിനേ എങ്കിലും നോക്കി അഭിപ്രായം പറഞ്ഞാല്‍ അപ്പോള്‍ തന്നെ അത് നശിച്ചുപോകും എന്നാണ് വിശ്വാസം. ഇത് പൂര്‍ണ്ണമായി അന്ധവിശ്വാസമാണെന്ന് അഭിപ്രായമുള്ളവര്‍ കാണും. പക്ഷേ അവരും വീടു പണിയുമ്പോഴും പച്ചക്കറി കൃഷി ചെയ്