ഭാഗം 17അവിടെയുള്ള സംസാരം കേട്ട അഭി ആൾക്കാരെ ഒക്കെ തള്ളി മാറ്റി നോക്കിയപ്പോൾ ബോഡി വെള്ള തുണിയിട്ട് മൂടിയിരിക്കുന്നു..അതിൽ ആകെ ചോര പടർന്നിരുന്നു....എസ് ഐ വന്നു..കോൻസ്റ്റബിലിനോട് ബോഡിയിൽ ഇട്ട തുണി നീക്കാൻ പറഞ്ഞു...അയാൾ ആ വെള്ള തുണി നീക്കി..അത് അനിരുദ്ധ് ആയിരുന്നില്ല.....അഭിക്ക് ശ്വാസം നേരെ വീണു...അപ്പു അവന്റെ അടുത്തേക്ക് വന്നു..\"അത് നമ്മുടെ അനികുട്ടനല്ല \" അഭി അപ്പുവിനെ ചേർത്തു പിടിച്ചു പറഞ്ഞു. \"ഏട്ടാ ഇനി എന്താ ചെയ്യുക \"അപ്പോൾ അഭിയുടെ ഫോണിൽ ഒരു കാൾ വന്നു.\"അനികുട്ടന്റെ ഫോണിൽ നിന്നാ അച്ഛൻ ആയിരിക്കും \"\"മോനെ നീ .......തിരിച്ചു വാ .....അവൻ \"\"ഹലോ...അച്ഛാ....ഹലോ....ശോ ഫോൺ ഓഫ് ആയി \"\"