\"132\", ശ്രയ സ്യുട്ടിൻടെ നമ്പർ വായിച്ചു. വാതിലിൽ മുട്ടാൻ അവൾ ഒന്ന് മടിച്ചു പിന്നെ പതിയെ കൊട്ടി. വാതിൽ തുറന്നതു 25 വയസ്സ് അടുപ്പിച്ചു തോന്നിക്കുന്ന ഒരു പയ്യൻ ആയിരുന്നു. \"മാഡം, അകത്തോട്ടു വന്നോളു.\", ശ്രയയെ കണ്ടതും അവൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു. അവൾ ചെറിയ മടിയോടെ അകത്തേക്ക് കയറി. \"വെൽക്കം ശ്രീ\", ആ ശബ്ദം ആ ആഡംബര സ്യുട്ടിൽ മുഴങ്ങി. സോഫയിൽ ഇരിക്കുന്ന ആ ശബ്ദത്തിൻടെ ഉടമയിലേക്കു അവളുടെ കണ്ണുകൾ ചെന്നു.\"ഡാനിയേൽ വർഗീസ് എബ്രഹാം, യുവർ ബ്രദർ ഈസ് ബാക്.\", അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവൾ ഒരു നിമിഷം നിശ്ചലമായി നിന്നു.\"ആഹാ. ഇതെന്തൊരു നിൽപ്പാണ് ശ്രീ. വന്നിരിക്ക്.\", അവൻ കൈയിലെ വ