Aksharathalukal

അഭിമന്യു - ഭാഗം 17

ഭാഗം 17

അവിടെയുള്ള സംസാരം കേട്ട അഭി ആൾക്കാരെ ഒക്കെ തള്ളി മാറ്റി നോക്കിയപ്പോൾ 
ബോഡി വെള്ള തുണിയിട്ട് മൂടിയിരിക്കുന്നു..
അതിൽ ആകെ ചോര പടർന്നിരുന്നു....
എസ് ഐ വന്നു..കോൻസ്റ്റബിലിനോട് ബോഡിയിൽ ഇട്ട തുണി നീക്കാൻ പറഞ്ഞു...
അയാൾ ആ വെള്ള തുണി നീക്കി..

അത് അനിരുദ്ധ് ആയിരുന്നില്ല.....
അഭിക്ക് ശ്വാസം നേരെ വീണു...
അപ്പു അവന്റെ അടുത്തേക്ക് വന്നു..

\"അത് നമ്മുടെ അനികുട്ടനല്ല \" അഭി അപ്പുവിനെ ചേർത്തു പിടിച്ചു പറഞ്ഞു.
 
\"ഏട്ടാ ഇനി എന്താ ചെയ്യുക \"

അപ്പോൾ അഭിയുടെ ഫോണിൽ ഒരു കാൾ വന്നു.

\"അനികുട്ടന്റെ ഫോണിൽ നിന്നാ അച്ഛൻ ആയിരിക്കും \"

\"മോനെ നീ .......തിരിച്ചു വാ .....അവൻ \"

\"ഹലോ...അച്ഛാ....ഹലോ....ശോ ഫോൺ ഓഫ് ആയി \"

\"ഏട്ടാ നമുക്ക് വീട്ടിലേക്ക് പോവാം ചിലപ്പോ അനിയേട്ടൻ അവിടെ എത്തിയിട്ടുണ്ടെങ്കിലോ \"

അവർ വീട്ടിലെത്തി.
അനികുട്ടൻ വരാന്തയിൽ ഇരിക്കുന്നു..

\"ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് \"

അഭി അനികുട്ടന്റെ മുഖത്തടിച്ചു...
അടികൊണ്ട് അവന്റെ മുഖം ചുവന്നു.

അച്ഛനും അമ്മയും അഭിയെ പിടിച്ചു മാറ്റി.

\"ഇവിടെ എല്ലാവരും എന്ത് മാത്രം വിഷമിച്ചു എന്ന് അറിയുമോ നിനക്ക് നിനക്ക് നിന്റെ ജീവിതം നിന്റെ ഫ്രണ്ട്‌സ് അത് മാത്രമാണല്ലോ ..... \"

\"ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്  \"

അനികുട്ടൻ അഭിയുടെ കയ്യിൽ പിടിച്ചു .
അഭി അവന്റെ കയ്യിൽ നോക്കി.
കയ്യിൽ നിന്ന് ചോര വരുന്നു.

\"ഇതെന്താടാ കയ്യൊക്കെ ......\"

\"ഏട്ടാ ഇനി എത്ര കാലം ഏട്ടനെ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപെടാൻ ഞാൻ സമ്മതിക്കില്ല അത് കൊണ്ട് ഞാൻ ജോലിക്ക് പോയി \"

\"എന്നിട്ട് എന്താ കയ്യൊക്കെ മുറിഞ്ഞത് \" അപ്പു ചോദിച്ചു.

\"കൂലി പണിക്ക് പോയാൽ കയ്യൊക്കെ മുറിയില്ലേ അപ്പു പിന്നെ എനിക്ക് ഇതൊന്നും ശീലം ഇല്ലല്ലോ പഠിപ്പ് നിർത്തിയ എനിക്ക് ആര് ജോലി തരാനാ  ഒക്കെ ശീലം ആയിക്കോളും അല്ലേ ഏട്ടാ ..\"

അവൻ അതും പറഞ്ഞു കലങ്ങിയ കണ്ണുകളുമായി അകത്തേക്ക് നടന്നു

____________________

ഓഫീസിൽ...
ശിവ നേരത്തെ എത്തി..
ഇന്ന് അഭി ലീവ് ആയത് കൊണ്ട് ശിവയ്ക്ക് വല്ലാത്ത ബോറടി ആയിരുന്നു. അവൻ അവന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു.
അപ്പോൾ മീനാക്ഷി കുറേ ഫയലുകളുമായി വരുന്നത് കണ്ടത്.
വാതിലിന്റെ അടുത്തെത്തിയതും പടികെട്ടിൽ തട്ടി അവളുടെ കയ്യിലുള്ള ഫയലുകൾ എല്ലാം നിലത്തേക്ക് വീണു. ശിവ അത് കണ്ട് ചിരിച്ചു.
അവൻ അവളുടെ അടുത്തേക്ക് പോയി.


\"എന്റെ മീനാക്ഷി ഒന്ന് നോക്കി നടക്ക് \"

\"തന്റെ മീനാക്ഷിയോ \"

\"അല്ല...വെറും മീനാക്ഷി മതിയോ..എല്ലാം നിലത്തു പോയി സാരമില്ല ഞാൻ എടുത്തു തരാം \"

\"വേണ്ട ....i don\'t want any help \"

\"ഓഹ്...വല്യ ഇംഗ്ലീഷ്കാരി \" ശിവ മനസ്സിൽ പറഞ്ഞു.

പക്ഷേ ശിവ അത് കേട്ടില്ല അവൻ എല്ലാ ഫയലും പെറുക്കി എടുത്തു അവളുടെ കയ്യിൽ കൊടുത്തു.
അവളുടെ മുഖത്ത് അവനോടുള്ള ദേഷ്യമായിരുന്നു.

ഉച്ചക്ക് ഫുഡ് കഴിക്കാനായി ശിവ പുറത്തേക്ക് പോവാൻ തുടങ്ങി.

\"പൈസ ഇല്ലല്ലോ ഇനി എന്താചെയ്യുകാ എല്ലാരും പോയല്ലോ \" അവൾ പിറുപിറുത്തു.
അപ്പോഴാണ് ശിവ ഇത് കേട്ട് അവിടേക്ക് വന്നത്.

\"മീനാക്ഷി ഫുഡ് കഴിക്കാൻ പോവുന്നില്ലേ \"

\"ഇല്ല \"

\"എല്ലാവരും പോയല്ലോ ഇനി എപ്പോഴാ നമുക്ക് ഒരുമിച്ച് പോയാലോ ഭക്ഷണം കഴിക്കാൻ \"

\"എനിക്ക് നല്ല തലവേദനയുണ്ട്  \"

\"ഓക്കെ ഞാൻ പോയേക്കാം \"

അവൾ ഡെസ്‌ക്കിൽ തലവെച്ച് കിടന്നു.
ശിവ പോയോ എന്ന് നോക്കാൻ അവൾ മുഖം ഉയർത്തി നോക്കി. 

നോക്കുമ്പോൾ ശിവ അവളുടെ ക്യാബിനിന്റെ സൈഡിൽ നിൽക്കുന്നു.

\"അപ്പോ തനിക്ക് തലവേദനയും ഇല്ല ഒരു കോപ്പും ഇല്ലാ എല്ലാം നമ്പർ ആയിരുന്നല്ലേ \"

\"അത്.....ശിവ \"

\"എന്ത്....എന്താ പോവുന്നില്ലേ ഫുഡ് കഴിക്കാൻ \"
അവൻ ഗൗരവത്തിൽ ചോദിച്ചു.

\"ഇല്ലാ..എനിക്ക്‌ വിശപ്പില്ല \"

\"താൻ എന്തിനാ കള്ളം പറഞ്ഞത് തന്റെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്നോട് പറഞ്ഞാ പോരെ \"

അവൻ ഒരു പാക്കറ്റ് അവളുടെ ടേബിളിൽ വച്ചു.

\"ഇത് കഴിച്ചോ \"

\"അപ്പോ ശിവ കഴിച്ചോ \"

\"ഹമ്മ്‌.....\"  അവൻ അവന്റെ ക്യാബിനിലേക്ക് പോയി.





(കഥ വല്ലാതെ senti😥😥 ആവുന്നു എന്ന് തോന്നുന്നു....
പുതിയ ട്വിസ്റ്റ് ഒക്കെ വരാനിരിക്കുന്നെയുള്ളൂ 
നല്ല ബോറടി തോന്നുന്നുണ്ടോ .....ഉണ്ടെങ്കിൽ അങ്ങു സഹിച്ചോ...ലെങ്ത് ആക്കി എഴുതണം  എന്ന് എപ്പോഴും വിചാരിക്കും പക്ഷേ എഴുതി വരുമ്പോഴേക്കും ബോർ അടിക്കും...😜😜😜😜 )


അഭിമന്യു - ഭാഗം 18

അഭിമന്യു - ഭാഗം 18

4.5
610

ഭാഗം 18ഈ സമയം അഭിയുടെ വീട്ടിൽ..\"മോനെ ഇനി എന്താ ചെയ്യുക അനികുട്ടൻ ഇങ്ങനെ  തുടങ്ങിയാൽ \"\"അച്ഛാ നമുക്ക് അവനെ ഗൾഫിൽ അയക്കാം \" അഭി പറഞ്ഞു.\"ഞാൻ എവിടേക്കും പോകുന്നില്ല \" ഇത് കേട്ട് വന്ന അനികുട്ടൻ പറഞ്ഞു.\"പിന്നെ നീ എന്ത് ചെയ്യാൻ പോകുന്നു \"\"ഞാൻ കൂലിപണിക്ക് പോവും \"\"നീ കുറേ പോവും \"\"അച്ഛാ....\"\"നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവണമെന്നാണ് ഈ ഏട്ടന്റെ ആഗ്രഹം \"\"ഏട്ടന്നും കൂടി തുടങ്ങിയോ \"\"മതി ഇനിയൊന്നും പറയേണ്ട \"\"നീ ഒന്ന് സമ്മതിക്ക് അനികുട്ടാ \" അടുക്കളയിൽ നിന്ന് വന്ന ജാനകി പറഞ്ഞു.\"അമ്മേ അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാലോ എന്നാ ശെരി ഞാൻ ഗൾഫിൽ പോകാം പക്ഷേ അത് അഭിയേട്ടന്റെ കല്യാണം കഴി