Aksharathalukal

ഉയരങ്ങളിൽ

രാവിലെ ഒരു ശബ്ദം കേട്ട് നീന ഞെട്ടിയുണർന്നു തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ടു. തൊട്ടടുത്തു വച്ച സ്റ്റീൽ ജാർ വീണതാണ്. വെള്ളം മൊത്തം നിലത്ത്.ഒരു ശീല കൊണ്ടുവന്ന് അത് തുടക്കുമ്പോഴേക്കും വിച്ചൂട്ടൻ എണീറ്റ് കരയാൻ തുടങ്ങി. വേഗം അവനെ  കയ്യിലെടുത്തു. ദിനേശേട്ടന്റെ താളക്രമത്തിലുള്ള കൂർക്കംവലിപുതിയൊരു രാഗം പോലെ ഉയർന്നു. പന്നി പടക്കം  പൊട്ടിച്ചാലും ഉണരാത്ത മനുഷ്യൻ പിറു പിറുത്തു കൊണ്ട് അവൾ വിച്ചൂട്ടനെ ഉറക്കി അപ്പോൾ തന്നെ അലാറം ശബ്ദിച്ചു.ദൈവമേപ്രാതൽഎന്തുചെയ്യും

ഓഫിസിൽ പോണം തനിക്കും ദിനേശേട്ടനും

ഇന്നലെ രാത്രി ഓഫീസിലെ  മീറ്റിംഗ് കഴിഞ്ഞു

ദിനേശേട്ടന്റെ കൂട്ടുകാരന്റെ മോളുടെ ബര്ത്ഡേ പാർട്ടിയും കഴിഞ്ഞു എത്തിയപ്പോൾ സമയം 11,. വെട്ടിയിട്ട വാഴത്തണ്ട പോലെ ദിനേശേട്ടൻ ഉറങ്ങാൻ തുടങ്ങി. ഒടുവിൽ രണ്ടും കല്പിച്ചു താനും

കിടക്കയിലേക്ക് വീണു. അടുക്കളയിൽ അവൽ ഇരിപ്പുള്ളത് എടുത്ത് നനച്ചു വെച്ചപ്പോൾ കണ്ണും തിരുമ്മി വരുന്നുണ്ട്

എന്താ  നീനെ ഇന്ന് ഓഫീസിൽ  പോവുന്നില്ലേ

ശബ്ദം കേട്ട് പെട്ടന്ന് ഞെട്ടി.


അവൽ ഒരു പിടി വായിലിട്ടു കൊണ്ട് അടുത്ത ചോദ്യം. പ്രാതലിനെന്താ. ഇതു തന്നെ  അവളുടെ ഉത്തരം കേട്ട് അയാളുടെ കണ്ണ്  മിഴിയുന്നതും പിറുപിറുക്കുന്നതും കൂട്ടാക്കാതെ ഒരുങ്ങി. മൂപ്പരുടെ ബൈക്കിന്  പിറകെ ഇരുന്നപ്പോഴും മുഖം തെളിഞ്ഞിട്ടില്ല.


ഓഫീസിനു മുൻപിൽ ഇറങ്ങി. അവൾ മുൻപോട്ടു നടക്കാൻ തുടങ്ങിയപ്പോ  ആണ് ഓർത്തത്, ഏട്ടനോട് കാശ് വാങ്ങിയില്ല. തന്റെ ശമ്പളവും അദ്ദേഹം ആണ് കൈകാര്യംചെയ്യുന്നത്. ഒന്ന് മുരടനക്കി. ഹം എന്താകുറച്ചു കാശ്  വേണം. എണ്ണിതിട്ടപ്പെടുത്തിയ നോട്ടുകൾ അവളുടെ ബാഗിൽ  തിരുകി


ഒരു മുരൾച്ചയോടെ അയാളുടെ വണ്ടി കുതിച്ചു. പെട്ടെന്ന്  ഫോൺ ശബ്ദിച്ചു. മാളുവാണ് വിചുട്ടന്റെ ആയ. അവൾക് വേണ്ട നിർദേശം കൊടുത്ത് ഓഫീസിന്റെ പടി കേറുമ്പോ വാതിൽക്കൽ നിൽക്കുന്ന  ശാലിനി പുച്ഛിച്ചു ചിരിക്കുന്നത് കണ്ടു. എന്താണെന്നറിയില്ല അവളുടെ പുച്ഛം ഒരു ശീലമായി. ഒരു കുലസ്ത്രീയും പൊട്ടിയുമാണ് താനെന്നു അവൾ എപ്പോഴും പറയും


കാബിനിലിരുന്ന് പുതിയ ഫയൽ കൈയില്ലെടുമ്പോഴേക്കും ഫോൺ  കരയാൻ തുടങ്ങി.അതെ എല്ലാവർക്കും തന്നെ എപ്പോഴും ആവശ്യമാണ്. അവൾ നിർവൃതിയോടെ ഒരു നെടുവീർപ്പിട്ടു