ചന്ദ്രായനം 3ചന്ദ്രന്‍ എത്തിയില്ലേ -സദാശിവന്‍ ചോദിച്ചു.ചന്ദ്രൻ വന്നു ഡ്രസ്സ് മാറി ഇപ്പൊഴെത്തും. ഞാന്‍ പറഞ്ഞു. അടുത്ത ദിവസം വൈകിട്ട് ഞങ്ങള്‍ ചന്ദ്രന്റെ ബാക്കി കഥ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്.ചന്ദ്രന്‍ വന്നു. താനെങ്ങിനെയാണിവിടെ എത്തിയത്? ഇന്നലെ ഭയങ്കര ക്ഷീണമായിപ്പൊയി. പരമേശ്വരനും ഒക്കെ അവിടെയില്ലേ? ചന്ദ്രന്‍ സദാശിവനോടു ചോദിച്ചു.ഓ താന്‍ പൊയതില്‍ പിന്നെ നമ്മുടെ സഭ പൊളിഞ്ഞു. എനിക്കിവിടെ കാമാനി എഞ്ജിനീയറിങ് വൊര്‍ക്സില്‍ മുന്‍പിലത്തേതിലും ഒരുമാതിരി നല്ല ജോലി കിട്ടി. ഇവിടെവന്ന് താമസിക്കാന്‍ സ്ഥലമന്വേഷിച്ചപ്പോഴാണ് ഈ സ്ഥലത്തേക്കുറിച്ച് അറിഞ്