Aksharathalukal

Aksharathalukal

മോക്ഷം

മോക്ഷം

5
251
Love Tragedy
Summary

ഒരു കൂട്ടം ചന്ദനത്തിരികളിൽ നിന്നുയരുന്ന പുകച്ചുരുളുകൾ വായുവിൽ ചിത്രം വരച്ച് അകന്ന് മാറിക്കൊണ്ടിരുന്നു....അല്പാല്പമായി എണ്ണയിലേക്ക് ഇറങ്ങുന്നതിനാൽ മുനിഞ്ഞു കത്തുന്ന തുണിത്തിരികളുടെ ഗന്ധം....ഇതിനെല്ലാം മീതെ കനത്ത നിശബ്ദത...ചെറിയൊരു തേങ്ങലെങ്കിലും....വേണ്ട , എന്തെങ്കിലും ഒരു അടക്കിപറച്ചിൽ...കാതോർത്തു നോക്കി....ഇല്ല...\"മരണം\" എന്ന ഈ ഒന്നിനെപറ്റി താൻ ധരിച്ചു വെച്ചിരുന്ന വിഡ്ഢിത്തങ്ങൾ ഓർത്ത് അവനു പൊട്ടിച്ചിരിക്കാൻ തോന്നി...അല്ല, ഒരു കണക്കിന് അതു നന്നായി...പിൻവിളികളില്ലാതെ, നീറുന്ന മനസോടെയല്ലാതെ, കുറ്റബോധമോ,തിരിഞ്ഞു നോട്ടമോ അല്പം പോലും വേണ്ടാതെ, പോകാമല്ലോ...!!!