വണ്ടി പാലാ ടൗണിൽ നിന്നും മാറി ഒരു റെസ്റ്റോറന്റിന്റെ മുറ്റത്തു നിർത്തി.. വേഗം അവർ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം അവിടുന്ന് പുറപ്പെട്ടു.. ഏകദേശം ഒന്നാരോയോടെ അവർ സീതത്തോട്ടിൽ എത്തി…മെയിൻ ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ മാറിയായിരുന്നു ഈ ക്രൈം സീനും… അവർ വണ്ടി ഒതുക്കി ക്രൈം സീനിലേക്ക് ചെന്നു.. ഒരുപാട് ആൾക്കാർ അവിടെ കൂടിയിട്ടുണ്ട്.. അക്ബർ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.. ഇതും ചെറിയ ഒരു ജംഗ്ഷൻ തന്നെയാണ്.. ആ ഇറച്ചിക്കട കൂടാതെ കുറച്ചു കടകൾ.. ഒരു റബർ കട, ഒരു സ്റ്റേഷനറി കട, ഒരു ബേക്കറി പിന്നെ ഒരു ചെറിയ ലോട്ടറി കടയും..അവർ വന്ന വഴിക്കു 200 മീറ്റർ മാറി ഒരു കത്തോലിക്ക