മനസ് വിങ്ങിപ്പൊട്ടുന്നു...കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു...ചിലപ്പോൾ ഒക്കെ അങ്ങിനെ ആണ്...എന്തിനാണെന്ന് അറിയാതെ സങ്കടം വരും...മനസ് തേങ്ങി കരയും..ഉള്ളിൽ എന്തൊക്കെയൊ സങ്കടം ഉള്ള പോലെ...എന്തൊക്കെയൊ പറയാൻ കൊതിക്കുന്ന പോലെ...ഒരാളോട് പറയാൻ പറ്റ്വോ....\" നിനക്ക് പ്രാന്താ\" ണെന്നു പറയും...അത് കൊണ്ട് തന്നെ മിണ്ടാറില്ല അധികം ആരോടും..എന്നാലും ഓടിച്ചെന്ന് \" എനിക്ക് സങ്കടം വരുന്നു\" എന്ന് പറയാൻ പറ്റുന്ന ചില ആളുകളുണ്ട്....\"എന്താ പറ്റിയെ നിനക്ക്\" എന്ന് ചോദിച്ചു മറുപടി കിട്ടാതിരുന്നിട്ടും, \" സാരല്ല്യ , വിഷമിക്കണ്ട..ഞാനില്ലേ\" എന്ന് ചോദിച്ചു ,ആ കരച്ചിൽ തീരുന്ന വരെ കൂട്ടിരിക്കുന്നവർ....അവസാ