അടിയന്തിരാവസ്‌ഥക്കാലത്തു ആണ് ഏറ്റവും കൂടുതൽ ഒളിച്ചു കളി നാട്ടിൽ ഉണ്ടായിട്ടുള്ളത്. ഹൃദയത്തിൽ നന്മ ഉള്ള കോൺഗ്രസുകാരുടെ വീടുകൾ ശത്രു പാർട്ടി നേതാക്കളുടെ ഒളിത്താവളങ്ങൾ ആയിരുന്നു.പോലീസ് റെയ്ഡ് ഭയന്ന് പല രാഷ്ട്രീയ നേതാക്കളും അക്കാലത്തു ഒഴിഞ്ഞ വീടുകളും പൊട്ടകിണറുകൾ പോലും ഒളി സ്ഥലങ്ങൾ ആക്കി. നേതാക്കളെ പിടിക്കാൻ പോയ പോലീസുകാർക്ക് പലപ്പോഴും ചാരായം വാറ്റുന്നവരെയും ചീട്ടുകളിക്കുന്നവരെയും ആണ് കൈയിൽ കിട്ടാറുള്ളത്. അടിയന്തിരാവസ്‌ഥ കഴിഞ്ഞു പത്തു വർഷങ്ങൾ പിന്നിട്ടു എന്നിട്ടും എന്റെ കുട്ടികാലത്തു അമ്മ വീട്ടിൽ വേനലവധി ആഘോഷിക്കാൻ ചെല്ലുമ്പോൾ അമ്മയുടെ അപ്