\'നിന്റെ ഉള്ളിലെ കാര്യങ്ങൾ നീ ആയിത്തന്നെ പറയും എന്ന് തോന്നി. അതാ ചോദിക്കാഞ്ഞെ....ഇതുവരെ അങ്ങനെ ആയിരുന്നല്ലോ.ആദി... മിക്കു ശരിക്കും നല്ല പെണ്ണല്ലേ.... അവളുടെ സ്നേഹം എനിക്കെന്തോ നീ കരുതും പോലെ പണക്കാരി പെണ്ണിന്റെ എടുത്ത് ചാട്ടമായ് തോന്നുന്നില്ല.നീ എന്തിനാ അവളോട് ഇത്ര വെറുപ്പ് കാണിക്കുന്നത്. അന്ന് ലൈബ്രറിയിൽ നിന്ന് സോറി പറഞ്ഞതിൽ പിന്നെ നീ അവളോട് ഒന്ന് മിണ്ടാൻ പോലും ശ്രമിച്ചില്ലലോ .... നിനക്ക് അത്രക്ക് വെറുപ്പാണോ അവളോട്... അവൾ നിന്നോട് എന്ത് ചെയ്തിട്ടാണ് നീ ഇത്ര ഇഷ്ടക്കേട് കാണിക്കുന്നത്? \'\'അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല. ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഞാൻ അവളോട് അങ്