പക്ഷേ പ്രായം കൂടി വന്നപ്പോൾ നിങ്ങളുടെ ഇഷ്ടങ്ങൾ മാറി .പക്ഷേ പരസ്പരം അപ്പോഴും നല്ല കൂട്ടായിരുന്നു.അന്ന് വരെ.........തുടരുന്നു...ഞങ്ങളുടെ 10 ാം ക്ലാസ് . ഞാനും ഹരിയും കൂടാതെ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ കൂടെ ഉണ്ടായിരുന്നു.അജിത്ത്. ഞങ്ങളുടെ രണ്ടു പേരുടെയും നല്ല ഒരു സുഹൃത്ത്.ഹരി അവനോട് നല്ല കമ്പനി ആണ്.അതെന്നെ തെല്ലൊന്ന് അസൂയപ്പെടുത്താതെ ഇരുന്നില്ല.കാരണം ഹരി എൻ്റെ മാത്രമാണ് അവളെ മറ്റാരും കെയർ ചെയ്യുന്നതോ വഴക്ക് പറയുന്നതോ എനിക്ക് ഇഷ്ടമായിരുന്നില്ല. ഇത്രയും നാളിൻ്റെ ഇടക്ക് ഒരിക്കൽ പോലും ഞാൻ ഹരിയെ ഒന്നും പറഞ്ഞിട്ടില്ല. അവളുടെ മുഴുവൻ ശ്രദ്ധയും എനിക്ക് വേണം എന്ന