ലൈറ്റുകൾ അണഞ്ഞതും നിത്യയും നിർമ്മലും ആ ഇരുട്ടിന്റെ വന്യതയിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയായിരുന്നു. അൽപ സമയത്തിന് ശേഷം ലൈറ്റുകൾ തെളിഞ്ഞതും കണ്ടത് അവർക്ക് മുൻപിലായി നിൽക്കുന്ന അനിരുദ്ധിനെയാണ്.“അനിരുദ്ധ്......അനിരുദ്ധ്......”, നിനക്ക് എന്താ പറ്റിയത് ....., എവിടെക്കാണ് നീ പോയത്....?”നിത്യയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ തലതാഴ്ത്തി നിന്ന അനിരുദ്ധ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് നിത്യയെ കുത്തി.“..... അനി... രു.....ദ്ധ്.... നീ..... നീയായി....രുന്നോ ...... അത്.......”വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ നിത്യ പിടഞ്ഞുക്കൊണ്ട് നിലത്ത് വീണു.“ നിത്യാ........ നിത്യാ......”നിർമ്മൽ ന