പരിസ്ഥിതി ദിന കവിത(കാലം മുൻകരുതലുകൾ തുടരുന്നില്ലെങ്കിൽ ഭൂമുഖത്തു നിന്ന്ജീവൻ തന്നെ അപ്രത്യക്ഷമായേക്കാം.നാളെ പരിസ്ഥിതി ദിനത്തിനു വേണ്ടിഒരു കവിത...)എന്നേ മറന്നുവോ മക്കളേ,ഞാനല്ലേ അമ്മ, വസുന്ധര!സൂര്യന്റെ പ്രേയസി, ജീവന്റെ നാമ്പിനെ ഗർഭം ധരിച്ചവൾ!മക്കളേ, നോക്കുകാ വലിയ തറവാടിനെ;കാണുക പല കോടിനക്ഷത്ര വ്യൂഹങ്ങൾ,അവിടെക്കറങ്ങുന്ന-തമ്മയെപ്പോലുള്ളശതകോടി ഗോളങ്ങൾ,ഗ്രഹമെന്ന കൂടപ്പിറപ്പുകൾ!കോടി ഗോളങ്ങളിൽ,ജീവന്റെ നിധിയുള്ളഗ്രഹമെന്ന പേരിന്നുനമ്മളാം, ഭൂമിക്കു മാത്രം!വയസ്സായി മക്കളേ,ഒന്നല്ല, രണ്ടല്ല, നാലരശതകോടി വർഷങ്ങ-ളമ്മ കടന്നു പോയ്!പ്രായം വിധിച്ചതോ...ജ്വരമാ