ഉമ്മറത്തെ തൂണിൽ ചാരി തിണ്ണയിൽ കാലും നീട്ടി ആകാശത്തേക്കും നോക്കി ഇരിക്കുകയായിരുന്നു ദേവ്.. നേരം പുലരാൻ തുടങ്ങിയിരിക്കുന്നു.. എത്ര കിടന്നിട്ടും ഉറക്കം വരാതെ മുറിയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങിയതാണ് അവൻ.. ആ നിമിഷം മുതൽ ആലോചനകളിൽ മുഴുകി അതേ ഇരിപ്പ് തന്നെ ആയിരുന്നതിനാൽ ആകാം.. ചെറുതായി നടുവിന് ഒരു പിടിത്തം തോന്നി അവന്.. അസ്വസ്ഥതയോടെ തുറന്ന് കിടക്കുന്ന ജനാല വഴി അകത്തേക്ക് നോക്കിയപ്പോൾ സമയം ആറര ആകാറായെന്ന് കണ്ടതും നീട്ടി വെച്ചിരിക്കുന്ന തന്റെ ഇരുകാലുകളും നിലത്തേക്ക് ഇറക്കി അവൻ തിണ്ണയിൽ ഇരു കൈകളും താങ്ങി മുന്നോട്ട് ആഞ്ഞിരുന്നു.. അതേ നിമിഷം റോഡി