ഇരുവശത്തും കടകളും വീടുകളും ഒക്കെയായി അങ്ങിങ്ങെ പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഒരു റോഡിലൂടെ ദേവിന്റെ ബൈക്ക് മുന്നോട്ട് നീങ്ങി.. പരിചയക്കാരിൽ പലരും കൈ ഉയർത്തി കാണിക്കുമ്പോൾ തിരികെ അവർക്ക് നേരെയും ഒരു പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ച് ചെറു വേഗതയിൽ വണ്ടിയോടിച്ചവൻ ഒരു ഇടവഴി കടന്നുള്ള റോഡരികിൽ എത്തിയതും വണ്ടി ഇടത്തേക്ക് തിരിച്ചു... \"\"\" ദേവർകാവ് \"\"\"എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ബോർഡ് അടങ്ങിയ മതിക്കെട്ടും അതിന് അടുത്തായുള്ള തുറന്ന് കിടക്കുന്ന വലിയ ഗേറ്റും.. അവന്റെ ചൊടികളിൽ ഒരു മന്തസ്മിതം ഉണ്ടാക്കി.. നീണ്ട വിശാലമായ ആ മൺപാതയിലൂടെ ഗേറ