2 എറണാകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോ സമയം രാത്രി ഒൻപതുമണിയായി ... ഒരുവിധത്തിലാണ് ആ തിരക്കിൽ നിന്നും തന്റെ ബാഗുംകൊണ്ട് അവൻ പുറത്തേയ്ക്കിറങ്ങിയത് ... \"ഹോ .. കർത്താവേ എന്ത്തിരക്കായിത് ... ഇവരെല്ലാം കൂടി ഈ രാത്രിയിൽ എങ്ങോട്ടേക്കാനോ എന്തോ പോകുന്നത് \" പരാധീനവും പറഞ്ഞ് ആ തിരക്കിലൂടെ മുന്നിലേക്ക് നടക്കുകയാണവൻ ... എന്നാൽ പെട്ടെന്നാണ് ട്രെയിൻ പിടിക്കാൻ വേണ്ടി മുന്നിലേക്കോടിയ ആരോഒരാൾ ഇവാന്റെ പുറകിൽ വന്ന് ശക്തമായിട്ടിടിച്ചത് ... പ്രതീക്ഷിക്കാത്തതായതുകൊണ്ടുതന്നെ ഇവാൻപെട്ടെന്ന് മുന്നിലേക്കാഞ്ഞ് തന്റെ തൊട്ടുമുന്നിൽ നടന്നുപോകുന്നൊരാളെചെന്നിടിച