Aksharathalukal

Aksharathalukal

രണ്ടാം കെട്ട്..🖤🖤

രണ്ടാം കെട്ട്..🖤🖤

4.5
702
Others
Summary

               അംബിക വന്നവർക്കൊക്കെ മീരയെ പരിചയപ്പെടുത്തി കൊടുത്തു....മീരയുടെ കണ്ണ് ആ സമയം ആനന്ദിനെ തിരയുകയായിരുന്നു...പക്ഷേ അവിടെയെങ്ങും അവൾക്ക് ആനന്ദിനെ കാണാൻ കഴിഞ്ഞില്ല..രാത്രി കുഞ്ഞിനുള്ള പാൽ കൊടുത്ത ശേഷം മീര ഭക്ഷണവും കഴിച്ച് കുഞ്ഞിനെയും കൊണ്ടു മുറിയിലേക്ക് കയറി.....\" മോളെ.... കുഞ്ഞ് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ....\" അംബിക\"അത് വേണ്ട അമ്മേ...... അവളെ അമ്മയാണ് ഞാൻ അപ്പോൾ എന്റെ അടുത്ത് തന്നെ കിടക്കട്ടെ.....\"മീര ഒരു പുഞ്ചിരിയോടെ പറഞ്ഞു...കുഞ്ഞിനെ തന്നോട് ചേർത്തു കിടത്തി.....കുഞ്ഞ് അവളുടെ മാറിൽ പറ്റിച്ചേർന്ന് കിടന്നുറങ്ങി......ക്ഷീണം കാരണം അവളുടെ കണ്ണുകൾ അടഞ്ഞു