അതിരാവിലെ തന്നെ കുളിച്ചു ഫ്രഷായി, ഹോട്ടലിലെ റിസപ്ഷന്‍ ലോഞ്ചിലിരുന്ന്‍ പത്രം വായിക്കുകയാണ് വിശ്വനാഥന്‍.സീസണായതിനാല്‍ ഗോവയിലെ മിക്ക ഹോട്ടലുകളിലും ടൂറിസ്റ്റുകളുടെ തിരക്കാണ്.അധികം ബഹളമില്ലാത്ത, അടുക്കും ചിട്ടയുമുള്ള ഈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് വിശ്വനാഥനിഷ്ടം. തന്‍റെ മൂഡിനനുസരിച്ച്, സ്വസ്ഥമായിരുന്നെഴുതാന്‍ പറ്റിയൊരിടം.ഒരിടത്തരം നഗരത്തിലായതു കൊണ്ട്, ഒന്നു വിരസതയകറ്റാന്‍ ഇടയ്ക്കിടെ മറ്റിടങ്ങളിലേക്ക് പോയി വരാനുമെളുപ്പം.ഗോവയിലെ രാഷ്ട്രീയ വാര്‍ത്തകളൊന്നും വിശ്വനാഥന്‍ വായിക്കാറില്ല. പത്രങ്ങളില്‍ വരുന്ന അവിടത്തെ കലാപരിപാടികളുടെ വാര്‍ത്തകളും,