\" സുധി നീ ശരത്തിനെ കണ്ടായിരുന്നോ?? എത്ര വിളിച്ചിട്ടും ഫോൺ കിട്ടുന്നില്ല.... ഇപ്പോ ഒരാഴ്ച ആവാറായി കാണാനേ ഇല്ലല്ലോ!!\"\" മൈഥിലി... അവനെ തിരഞ്ഞു നടക്കാൻ നിനക്ക് ഭ്രാന്താ.... പോയാൽ ഒരു കണക്കിനെ അവൻ വരു.. നല്ല വല്ല കോളും ഒത്തു കാണും... അതിനു പുട്ടടിച്ചു നടക്കുന്നുണ്ടാകും അത് അവനെ കാണാത്തത്.... നീയല്ലാതെ അവനെയൊക്കെ തപ്പി നടക്കുമോ!!! ആരെ കൊന്നിട്ടാണോ ആവോ ഇത്തവണ വരാൻ പോകുന്നത്!!\"\" സുധി നീ ചുമ്മാ ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും അറിയാതെ അതും ഇതും പറയല്ലേ... ശരത് പഴയ പണിയൊക്കെ നിർത്തി എന്ന് എന്നോട് പറഞ്ഞത്.. എന്റെ തലയിൽ കൈവെച്ച് പറഞ്ഞത് , എന്റെ കുഞ്ഞിനെയും തൊട്ട് സത്യം ചെയ്തു... \"\" ഞാൻ ന