Aksharathalukal

Aksharathalukal

ഇനിയെന്നെങ്കിലും കാണുമോ നിന്നെ ഞാൻ ?

ഇനിയെന്നെങ്കിലും കാണുമോ നിന്നെ ഞാൻ ?

4
174
Love Suspense
Summary

DTCബസ്സിൽ നിന്നിറങ്ങി, മുന്നോട്ട് നടക്കുമ്പോൾ, അവനെ നോക്കി, പുറകിൽ നിന്ന്, അവൾ ഉറക്കെ വിളിച്ചു.\"എടോ, താനൊന്ന് നിന്നേ !താനെന്താടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ? ബസ്സിലിരുന്ന് എന്തൊരു തുറിച്ചു നോട്ടമായിരുന്നു താൻ ! എന്താടോ ? തനിക്ക് നാവില്ലെ മിണ്ടാൻ ?\" സന്ധ്യയുടെ കണ്ണും മുഖവും, ചുവന്ന് കനലായി !അവൻ തല കുനിച്ചു നിന്നു.അതവൾക്ക് ഒന്നു കൂടി കയർക്കാനുള്ള ഇന്ധനമായി.\" ഒരു ഹീറോലുക്കുണ്ടെന്നു കരുതി, നിന്റെ നോട്ടം ഞാൻ ആസ്വദിക്കുമെന്ന് കരുതിയോ ?എന്റെ മുഖത്തേക്ക് മാത്രമായിരുന്നു നിന്റെ നോട്ടം എന്നതുകൊണ്ടു മാത്രം ഞാൻ ക്ഷമിച്ചതാ ! എന്റെ ദേഹത്തേക്കായിരുന്നു നിന്റെ നോട്ടമ