Aksharathalukal

Aksharathalukal

പ്രണയ വിരഹം

പ്രണയ വിരഹം

2
171
Love Fantasy
Summary

Hari Vattapparambil/youtube.com From Emotional songs of Krishna- music album*Lyrics: Hari Vattapparambil (ഗസൽ രൂപത്തിലുള്ള ഈ ഗാനം യൂട്യൂബിൽ upload ചെയ്തിട്ടുണ്ട്)--------------------------------------------------------ചിര പരിചിതമൊരു ചിലങ്കാ നാദം...കേട്ടു ഞാനിന്നുണർന്നൂ ... കണ്ണാ ...കേട്ടു ഞാനിന്നുണർന്നൂ...ചിത്തത്തിലെങ്ങോമറഞ്ഞു പോയൊരു ,തേങ്ങലിൻ താളവും ഞാൻ കേട്ടൂ ...മനസ്സിൻ ,മൃദുല തലങ്ങളിലെങ്ങോ ...മന്ദം തൊട്ടു വിളിക്കും പോലെ ..തേങ്ങലടക്കാൻ പാടു പെടുന്നൊരു ,തംബുരു നാദമുതിർക്കും പോലെ ...തളരും താമരയിതളുകൾ പോലെ ...നിഴലു പടർത്തും മനമായി നിൽക്കേ ...നീറും സ്വരമായവൾ ചോദിച്ചു:\" കാണുമോ നീയെൻ കാർവർണ്ണനെ..? \"\" കാണുമോ നീയെൻ കാർവർണ്ണനെ..? \"രാധാ തന്നെ...! കണ്ണാ... അതു നിൻ രാധ തന്നെ..