Aksharathalukal

പ്രണയ വിരഹം

Hari Vattapparambil/youtube.com 
From Emotional songs of Krishna- music album*
Lyrics: Hari Vattapparambil 
(ഗസൽ രൂപത്തിലുള്ള ഈ ഗാനം യൂട്യൂബിൽ upload ചെയ്തിട്ടുണ്ട്)
--------------------------------------------------------
ചിര പരിചിതമൊരു ചിലങ്കാ നാദം...
കേട്ടു ഞാനിന്നുണർന്നൂ ... കണ്ണാ ...
കേട്ടു ഞാനിന്നുണർന്നൂ...

ചിത്തത്തിലെങ്ങോ
മറഞ്ഞു പോയൊരു ,
തേങ്ങലിൻ താളവും ഞാൻ കേട്ടൂ ...

മനസ്സിൻ ,
മൃദുല തലങ്ങളിലെങ്ങോ ...
മന്ദം തൊട്ടു വിളിക്കും പോലെ ..
തേങ്ങലടക്കാൻ പാടു പെടുന്നൊരു ,
തംബുരു നാദമുതിർക്കും പോലെ ...

തളരും താമരയിതളുകൾ പോലെ ...
നിഴലു പടർത്തും മനമായി നിൽക്കേ ...
നീറും സ്വരമായവൾ ചോദിച്ചു:
\" കാണുമോ നീയെൻ 
കാർവർണ്ണനെ..? \"
\" കാണുമോ നീയെൻ 
കാർവർണ്ണനെ..? \"

രാധാ തന്നെ...! 
കണ്ണാ... അതു നിൻ രാധ തന്നെ....!
*******