വളരെ വളരെ പണ്ട് നടന്ന കഥയാണ്.മനുഷ്യർ കാട്ടിൽ കുടിലുകൾ കെട്ടി താമസിച്ചും മൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കി ജീവിച്ചിരുന്ന കാലം. കറുമ്പനും ചെമ്പനും കൂട്ടുകാരും ഒരു വെള്ളച്ചാട്ടത്തിന് അടുത്ത് പുൽ കുടിലുകളിൽ താമസിച്ചു പോന്നു.കറുമ്പനും ചെമ്പനും മൃഗങ്ങളെ വേട്ടയാടാൻ പോകുമ്പോൾ അവരുടെ ഭാര്യമാരായ മൗനിയും മോനിയും അവരുടെ കുടിലുകളിൽ കുട്ടികളെ നോക്കിയും ഒഴിവ് സമയങ്ങളിൽ നൃത്തം ചെയ്തും കഴിഞ്ഞു .അവരുടെ എല്ലാം മൂപ്പനായിരുന്നു ചാമുണ്ടൻ എന്ന മന്ത്രവാദി. അവിടെയുള്ള എല്ലാ മനുഷ്യരുടെയും പരാതികൾക്ക് ചാമുണ്ടൻ തീർപ്പ് പറഞ്ഞിരുന്നു.ചാമുണ്ടൻ മന്ത്രവാദി ആയതു കൊണ