എന്താണു കൂട്ടരേഅമ്പിളിയുടെ മാമന്റെ നാട്ടിലെ വാർത്തകൾ കേട്ടതില്ലേ?പണ്ടെങ്ങോ കുട്ടികൾനേരിന്റെ ഉള്ളറ തേടാതിരുന്നൊരുപാർവണ സന്ധ്യയിൽ;മാനത്തു കണ്ടൊരുവെള്ളിത്തളികയെഅമ്മവനെന്നു വിളിച്ചതല്ലേ?റോക്കറ്റു പായിച്ചുആംസ്ട്രോംങ്ങു സായിപ്പ്ചന്ദ്രനിൽ കാൽവെച്ചിറങ്ങിയപ്പോൾ;പൊടിയാണു, കല്ലാണ്കുഴിയാണ്, കുന്നാണ്ആരും ഭയക്കുന്ന വൻമരുപ്പാടമാണ്!അറിയാത്തതൊക്കയുംഅദ്ഭുതമാക്കി നാംപാടിസ്തുതിച്ചു കഴിഞ്ഞുകൂടി!ശാസ്ത്രവിജ്ഞാനവും പ്രയുക്തവിദ്യയുംഅറിവിന്റെ വാതിൽ തുറന്നിടുമ്പോൾ;പോയകാലത്തിലെവിഡ്ഢിത്തമോർത്തു നാംഅറിയാതെ ഊറിച്ചിരിച്ചു പോകു