മഴ ചാറിയപ്പോൾനല്ല രസമെന്നു നമ്മൾ പറഞ്ഞു. ചാറ്റലിനു ശക്തിയേറിയപ്പോൾനമ്മൾ പറഞ്ഞു; മുടിഞ്ഞ മഴ. വെയിൽ തെളിഞ്ഞപ്പോൾനല്ല രസമെന്നു നമ്മൾ പറഞ്ഞു. വെയിലിനു ചൂടേറിയപ്പോൾനമ്മൾ പറഞ്ഞു; മുടിഞ്ഞ വെയിൽ. കായലിൽ വീണുപോയ കാലത്തിനെതിരികെ വലിച്ചു കോരിയെടുക്കാ൯, പാതാളക്കരണ്ടി ഞാൻ ഇറക്കുമ്പോൾആരോ പറഞ്ഞുകാലാവസ്ഥ മോശ൦,ഇന്നു വേണ്ട, നാളെ തിരയാ൦.വിധിയുടെ കൈ നോക്കിയ കാക്കാത്തി പറഞ്ഞു, സൌഭാഗ്യ൦ നാളെ മുതൽ പൂത്തുലയു൦. മാപ്പുസാക്ഷിയായി നിന്ന കരിമ്പാറ പിറുപിറുത്തു, അല്ല, നിങ്ങളെന്തായിങ്ങനെ?? © biju s punnooreth