Aksharathalukal

നമ്മൾ

മഴ ചാറിയപ്പോൾ
നല്ല രസമെന്നു നമ്മൾ പറഞ്ഞു. 
ചാറ്റലിനു ശക്തിയേറിയപ്പോൾ
നമ്മൾ പറഞ്ഞു; മുടിഞ്ഞ മഴ. 

വെയിൽ തെളിഞ്ഞപ്പോൾ
നല്ല രസമെന്നു നമ്മൾ പറഞ്ഞു. 
വെയിലിനു ചൂടേറിയപ്പോൾ
നമ്മൾ പറഞ്ഞു; മുടിഞ്ഞ വെയിൽ. 

കായലിൽ വീണുപോയ കാലത്തിനെ
തിരികെ വലിച്ചു കോരിയെടുക്കാ൯, 
പാതാളക്കരണ്ടി ഞാൻ ഇറക്കുമ്പോൾ
ആരോ പറഞ്ഞു
കാലാവസ്ഥ മോശ൦,
ഇന്നു വേണ്ട, നാളെ തിരയാ൦.

വിധിയുടെ കൈ നോക്കിയ കാക്കാത്തി പറഞ്ഞു, 
സൌഭാഗ്യ൦ നാളെ മുതൽ പൂത്തുലയു൦. 
മാപ്പുസാക്ഷിയായി നിന്ന കരിമ്പാറ പിറുപിറുത്തു, 
അല്ല, നിങ്ങളെന്തായിങ്ങനെ?? 

                  
© biju s punnooreth