അപ്പോൾ ഇതൊരു മർഡർ കേസ് ആണെന്ന് ഉറപ്പായി അല്ലേ സാർ? നിസാർ ചോദിച്ചു. പക്ഷേ കൊലപാതകം ചെയ്തയാൾ എന്തിനാണ് അതിൽ മൂന്ന് എന്ന് എഴുതിയിരിക്കുന്നത് ഇനി ഇതു വല്ല സീരിയൽ കില്ലറും ആകുമോ രമേശ് തുടർന്നു. “ഇന്നലത്തേതും ഇന്നത്തേതും രണ്ട് കൊലപാതകം മൊത്തം 3 അതാകും ചിലപ്പോൾ ഉദ്ദേശിച്ചത് അല്ലേ നിസാർ എന്തുപറയുന്നു” രമേശ് ചോദിച്ചു. “അങ്ങനെയാണെങ്കിൽ എന്തായിരിക്കും ആളുടെ ഉദ്ദേശം കൊലപാതകം മാത്രമാണെങ്കിൽ നമുക്ക് സൂചന തരാൻ കൊലപാതയ്ക്ക് ശ്രമിക്കില്ല എന്ന സ്ഥിതിക്ക് ഇത് നമുക്കുള്ള ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു” നിസാർ പറഞ്ഞു. “യസ്.. അങ്ങനെയാവാം അല്ലെങ്കിൽ മരിച്ചവർ തമ്