Part - 1\" നീ എന്താ ഐഷു സ്കൂളിൽ ഒന്നും പോകുന്നില്ലേ.. \" മുറ്റത്തു പെയ്യുന്ന മഴയിലേക്ക് നോക്കി കൊണ്ട് നിൽക്കുന്നവളെ നോക്കി അവളുടെ ഉമ്മ ചോദിച്ചു.\" എന്താ ഉമ്മാ ഞാൻ പോവുന്നുണ്ട്.. \" അവള് അകത്തേക്കു കയറി ഉമ്മയെ നോക്കി കൊണ്ട് പറഞ്ഞു \" എന്നാൽ വേഗം കുളിച്ചു ഒരുങ്ങി പോവാൻ നോക്ക്. അല്ലെങ്കിൽ എൻ്റെ കൈയിൽ നിന്ന് നി അടി വാങ്ങിക്കും.. \" ഉമ്മ ചെറു ദേഷ്യത്തോടെ അവളോടായി പറഞ്ഞു.\" ഈ ഉമ്മാനെ കൊണ്ട്, മഴയും നോക്കി ഒന്ന് വെറുതെ ഇരിക്കാൻ സമ്മതികുല. അല്ലെങ്കിലും ഈ ഉമ്മ ഇങ്ങനെ ആണ് മനുഷ്യനെ ഒരിടത്തു വെറുതെ ഇരിക്കാൻ സമ്മതികുല. എന്നെ എന്താ ഇവർ അരിമണി കൊടുത്ത് വാങ്ങിയത് ആണോ ഒരു സ്നേഹം ഇല്ല..