ജാനമ്മ വീണ്ടും ചെവിയോർത്തു ബാൻഡിന്റെ നേർത്ത ശബ്ദം അവസാനത്തെ \'വേല\'യായിരിക്കണം. \'ഫ്ളയിംഗ് ട്രപ്പീസിന്റെ\' പശ്ചാത്തലസംഗീതമാണ് കേൾക്കുന്നത്. അതോടൊത്ത് എണ്ണമറ്റ കാഴ്ചക്കാരുടെ ഹൃദയവും ഉച്ചത്തിൽ തുടിക്കുകയായിരിക്കും. പറക്കുന്ന ട്രപ്പീസ്! അതോർത്തപ്പോൾ ജാനമ്മയുടെ കരങ്ങളിൽ ഒരു നീറൽ അനുഭവപ്പെടാതിരുന്നില്ല. തലേന്നു രാത്രിയിലെ വീഴ്ച....... അതോർക്കുമ്പോൾ പരുക്കേറ്റ കൈത്തണ്ടയിലെ വേദന ഇരട്ടിക്കുകയാണ്. അവൾ അനങ്ങാതെ കിടന്നു. ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ! കണ്ണിറുക്കെ ചിമ്മി വേദന കടിച്ചിറക്കികൊണ്ട് അവൾ ദീന സ്വരത്തിൽ ഞരങ്ങി : \'ഹാവു \'..... ഒരുറക്കം കഴിഞ്ഞ് ലക്ഷ്മിയുണർന്ന