സംശയത്തോടെ തങ്ങളെ നോക്കുന്ന ശിവൻകുട്ടിയെ കണ്ട് പൂർണിയൊന്ന് ഭയന്നു...\"\"\" അതാണോ ചേച്ചി പറഞ്ഞ ആള്...? \"\"\" സാക്ഷി അവളെ ചോദ്യഭാവത്തിൽ നോക്കി.. പൂർണിയൊന്ന് മൂളി.. ഇനിയെന്ത് എന്നോർക്കെ അവൾക്ക് പേടി തോന്നി...\"\"\" ചോദിച്ചത് കേട്ടില്ലേ? ആരാത്? \"\"\" ചോദിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയ ശിവൻകുട്ടി പെട്ടന്നാണ് തറയിലെ ചെളിവെള്ളത്തിൽ വഴുതി വീണത്...\"\"\" അയ്യോ... \"\"\" പൂർണി വേഗം അയാൾക്കരികിലേക്ക് ഓടി.. വേദനയാൽ മുഖം ചുളിക്കുന്ന അയാൾക്ക് മുന്നിലായി അവൾ ചെന്ന് നിന്നു...\"\"\" വേദനയുണ്ടോ?, മാമാ.. ഞാൻ പിടിക്കാം എഴുന്നേൽക്ക്.. സൂക്ഷിച്ച് നടക്കണ്ടേ... \"\"\" നിർത്താതെ കരുതലോടെയും ശാസനയോടെയും പറ