🥀മഴക്കാലാച്ച്ട്ട് എന്താ ഉച്ച സമയത്തെ ഉഷ്ണത്തിന് ഒരു കൊറവുല്ല്യ..മാളുവിന്റെ അച്ഛൻ പടിക്കൽ നമ്പ്യാർ. ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന വയലേലകൾക്കും അതിൽ നടുകുനിഞ്ഞ് പണിയെടുക്കുന്ന തൊഴിലാളികൾക്കും മേൽ നോട്ടം വിതച്ച് വെയിലിനു ചൂടേറുമ്പോ വീട്ടിലെക്കൊരു നടത്തം. കുമ്പ നിറയെ സുഭിക്ഷ ഭോജനം. എന്നിട്ടൊരു കിടത്തം. അന്നേരത്തെ സ്ഥിരം പല്ലവി ഉഷ്ണത്തെ കുറിച്ച് അതിനിതുവരെ ഒരു മാറ്റവും ഇല്ല. അച്ഛന്റെ ഉഷ്ണ വിചാരം കേട്ട് മടുത്തിട്ടാവണം.. അതെന്താ അച്ഛാ... അമ്മക്ക് ചൂടില്ലേ? എന്ന് മാളു ചോദിച്ചത്.അതെന്താ മോളെ അങ്ങനൊരു ചോദ്യം...?അല്ല.. അച്ഛാ.. അമ്മ യെന്നും അടുക്കളയിൽ