തന്റെ മനസ്സിലെ വിഷമം ഉള്ളിലൊതുക്കി ഐഷു വീട്ടിലേക്ക് വരുന്നു. വീട്ടിലേക്ക് എത്തുമ്പോൾ വീട്ടിനു മുറ്റത് ഒരു കാർ കിടപ്പുണ്ടായിരുന്നു. അത് കണ്ട് അവൾ മനസ്സിൽ കരുതുന്നു . ! ചേച്ചിടെ കാറാണല്ലോ !ചേച്ചി പുറത്തു സിറ്റൗട്ടിൽ ഇരുപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ടെയുടൻ ഐഷു ചേച്ചിയോട് ചോദിക്കുന്നു. \" ചേച്ചി എപ്പോൾ വന്നു. \"\"കുറച്ചു നേരമായി, \"\" എന്താ ഇവിടെ ഇരിക്കുന്നെ, അകത്തേക്ക് കയറാത്തതെന്താ....\"\" അതിന് വീട് ലോക്കല്ലേ, അമ്മ, അച്ഛനും ഏതോ അമ്പലത്തിലേക്ക് പോയിരിക്കുവാ..., \"\" ആണോ, പക്ഷേ എന്നോട് പറഞ്ഞിരുന്നില്ല\"\" എന്നോടും ഒന്നും പറഞ്ഞില്ല, ഇവിടെ വന്നപ്പോൾ