എന്റെ ജീവിതത്തിന്റെ രണ്ടാം പാതിയുടെ ആരംഭത്തിലാണ് നബീസയെ ഞാൻ കണ്ടുമുട്ടുന്നത്. ഒരു കഥാ മത്സരം തുടങ്ങാൻ അൽപനേരം മാത്രം ഉള്ളപ്പോൾ. പുഞ്ചിരിയിലൂടെ തുടങ്ങി ചിരിയിലൂടെ വളർന്നു സംസാരത്തിലൂടെ തളിർത്തു സർബത്തിലൂടെ പൂത്തുലഞ്ഞു ആ സൗഹൃദം. എന്റെ കഥകളും കവിതകളും ആ ആദ്യ വായനക്കാരിയിലൂടെ പലതവണ തിരുത്തി എഴുതപ്പെട്ടു. ആ കഥാ സംസർഗ്ഗത്തിലൂടെ അവൾ രചന ഉപേക്ഷിച്ചു എന്റെ ശമ്പളമില്ലാത്ത എഡിറ്റർ ആയി നബീസ. അന്ന് വാനിൽ തെളിഞ്ഞ ധ്രുവ നക്ഷത്രം മറ്റൊലികൊണ്ടത് \" സ്നേഹത്തിനു വേണ്ടി ഒരാൾ ഒന്ന് ഉപേക്ഷിക്കുമ്പോൾ സ്നേഹത്തിന്റെ വില ഒരാൾ അയാൾക്ക് കയ്യ് മാറുന്നു \" എന്നായിരുന്നു.ക