പ്ലസ് ടൂ വിലെ വാർഷിക പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടച്ചു. നീണ്ട ആ ഒഴിവുകാലം അവൾ ആസ്വദിക്കുകയായിരുന്നു. ഒപ്പം അവൾ ഒരു ദിവസത്തിനായി കാത്തിരുന്നു.ഒടുവിൽ അവൾ കാത്തിരുന്ന ആ ദിവസം വന്നെത്തി.തൻ്റെ പുതിയ കോളജിൽ അഡ്മിഷൻ എടുക്കാനുള്ള ദിനം.അമ്മയോടോത്ത് ആദ്യമായി അവൾ കോളജിൽ പോയി.അവിടുത്തെ ഇടനാഴികളും കെട്ടിടങ്ങളും എല്ലാം തന്നെ അപ്പോൾ അവൾക്ക് അന്യമായിരുന്നു. ഇനി വരുന്ന മൂന്ന് വർഷം തൻ്റെ ജീവിതത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നത് ഇവിടം ആണ് എന്ന യാഥാർത്ഥ്യം അവൾ അപ്പോൾ തിരിച്ചറിയുക ആയിരുന്നു.കൊറോണ കാലഘട്ടം കഴിഞ്ഞ സമയം ആയതിനാൽ ക്ലാസ്സുകൾ വൈകിയാണ് ആരംഭിച്ചത്.തൻ്റെ ക