ജര്‍മ്മനിയിലെ ഒരു വസന്തകാല സായാഹ്നം. രൂപഭംഗിയുള്ള ഒരു അള്‍ട്രാ മോഡേണ്‍ വില്ലയുടെ മുന്നില്‍, നിറയെ പൂ വിരിഞ്ഞു നില്‍ക്കുന്ന തണല്‍ മരങ്ങള്‍ക്കു താഴെ കാര്‍ പാര്‍ക്ക് ചെയ്ത്, അനിത സാമുവലും മകന്‍ അഭിലാഷ് സാമുവലും പുറത്തേക്കിറങ്ങി.മനോഹരമായ പച്ചവിരിപ്പു പോലുള്ള പുല്‍ത്തകിടിയിലൂടെ അവര്‍ നടന്നു ചെല്ലുമ്പോള്‍ വില്ലയുടെ ഒരു വശത്തെ പുറംചുവരില്‍ പതിച്ചിരുന്ന നെയിം ബോര്‍ഡിലെ *സാമുവല്‍ ജോണ്‍സണ്‍* *കാതറീന്‍ സാമുവല്‍* എന്നീ പേരുകള്‍, അനിതയുടെ കണ്ണുകള്‍ക്കുള്ളിലൂടെ നെഞ്ചിലേക്ക് ഉരഞ്ഞിറങ്ങി.കാളിംഗ് ബെല്ലിന്‍റെ സ്വിച്ചില്‍ വിരലമര്‍ത്തിക്കൊണ്ട്, അഭിലാഷ് ത