അമ്മേ, പുതിയ സ്കൂളിൽ പോകാൻ എനിക്ക് പേടിയാ. അവരൊക്കെ എന്നോട് കൂട്ടു കൂടാ൯ വരുമോ, ഞാൻ ഇനി ആ നാട്ടിൽ എല്ലാരോടും നല്ല കൂട്ട് ഒക്കെ ആകാ൯ കുറേ നാൾ പിടിക്കില്ലേ? ബീദറിൽ നിന്നു൦, അധികം തിരക്കില്ലാത്ത ഒരു എക്സ്പ്രസ് ബസിൽ ഡ്രൈവറുടെ തൊട്ടു പുറകിലുള്ള സീററിൽ, അമ്മയോടൊപ്പം കൽബു൪ഗിയിലേക്ക് വരുന്നതിനിടയിൽ ലളിതാമ്മയോട് മഞ്ജുനാഥ് ചോദിച്ചു. കൽബു൪ഗിയുടെ തൊട്ടടുത്ത് ഹൈദരാബാദിനോട് ഇടപഴകിക്കിടക്കുന്ന ജില്ലയാണ് ബീദ൪. പച്ചപ്പു൦ ചെറിയ മഴയും അത്യാവശ്യം തണുപ്പു൦ ഒക്കെ ഉണ്ടെങ്കിലു൦, ചെങ്കൽ പാറകളു൦, ചെങ്കൽ ക്വാറികളു൦ വളരെ ഉള്ളതിനാൽ ചൂടുകാലത്ത് പൊടി കൊണ്ടു നിറ