ആ നടത്തം ചെന്ന് നിന്നത് സ്കൂളിലെ വാഷ് റൂമിലായിരുന്നു. നിറഞ്ഞ കണ്ണുകൾ കൂട്ടുകാരിൽ നിന്നും മറക്കുന്നതിനായി അവൾ പലവട്ടം മുഖം കഴുകുന്നു. തിരികെ അവിടേക്ക് വന്ന ട്രീസ അവിടെ അസിയെയും, ഐഷുവിനെയും കാണാത്തതിനാൽ ക്ലാസ്സിലേക്ക് പോകുന്നു. എന്നാൽ ക്ലാസ്സിലും ഐഷുവിനെ കാണാതാവുമ്പോൾ അവൾ മനസ്സിൽ ചിന്തിക്കുന്നു ! രണ്ടുപേരെയും കാണുന്നില്ലല്ലോ, എവിടെപ്പോയി !അപ്പോഴാണ് അവിടേക്ക് ഐഷു വരുന്നത്, കണ്ണുകൾ ചുമന്നിരിക്കുന്നുണ്ട്, മുഖത്തു വെള്ള തുള്ളികൾ താഴേക്ക് ഊർന്നു വീഴുന്നുമുണ്ട്. അത് കണ്ട് ട്രീസ ചോദിക്കുന്നു. \" നീ എവിടെ പോയേക്കായിരുന്നു.നിന്റെ കണ്ണിനെന്