14 ഇന്ദ്രന്റെ തെറിവിളിയിൽ ഇവാൻ ഞെട്ടി പണ്ടാരമടങ്ങി നിക്കുവാണ് ... അവന്റെ കണ്ണ് തള്ളിപ്പോയി ... അവന്റെ ജിത്തേട്ടൻ അവനെ വിളിച്ചെന്നുള്ളത് ഇവാന് വിശ്വസിക്കാൻ വയ്യ ... പെട്ടെന്ന് ബോധം വന്നതുപോലെ അവൻ ഫോണിലേക്ക് നോക്കി ... സത്യം പറഞ്ഞാ കാൾ കട്ടായതുപോലും അറിഞ്ഞിട്ടില്ല ... അവൻ വേഗം കാൾ ഹിസ്റ്ററി എടുത്തുനോക്കി ... ഹിസ്റ്ററി കണ്ടതും അവൻ ശരിക്കും ഞെട്ടി ... കാരണം രാവിലെ 9:10 മുതൽ ഇന്ദ്രന്റെ കാൾ വരാൻ തുടങ്ങിയതാ ... ഇപ്പോ സമയം രാത്രി 10 :05 ... രാവിലെ മുതൽ ഫോണൊന്ന് നോക്കാൻ പോലും തോന്നാത്തതോർത്ത് അവൻ സ്വയം പഴിച്ചു ...\'എന്നാലും ജിത്തേട്ടൻ എന്തിനായിരിക്കും വിളിച്ചത് ... എന്നോട് ദേഷ്യമ