പാലാഴി മഥനം ഒന്ന്അപ്പൂപ്പാ ആതിര വിളിച്ചു--ആ വല്യച്ഛന്മാരു കാണാന്‍ വരുമെന്നു പറഞ്ഞിട്ട് വന്നില്ലേ. ഇല്ല മക്കളേ. എന്നും അപ്പൂപ്പന്‍ ഉച്ചക്ക് അവര്‍ വരുമെന്നു വിചാരിച്ച് പോയി കിടക്കും. പക്ഷേ ഇതുവരെ വന്നില്ല. നമുക്ക് പ്രപഞ്ചത്തിന്റെ ഉച്ചകോടിയിലേക്കു പോകാം. അവരെന്തോ തീരുമാനമെടുത്തെന്നു പറഞ്ഞില്ലേ. അത് പരമരഹസ്യമായതുകൊണ്ട് നമുക്കറിയാന്‍ വയ്യാ. പക്ഷേ തുടര്‍ന്നു നടന്ന ചില സംഭവങ്ങളില്‍ നിന്ന് നമുക്ക് ഊഹിക്കാം.നമ്മുടെ ദുര്‍വ്വാസാവ് മഹര്‍ഷി പതിവുപോലെ തപസ്സുകഴിഞ്ഞ് ഇന്ദ്രനെ