ഏഴു മണി ആയപ്പോളേക്കും സാറ കോളേജിൽ എത്തി. അവിടെ ഭൂരിഭാഗം കുട്ടികളും എത്തിയിരുന്നു. സാറയെ അവളുടെ അപ്പൻ ആണ് കൊണ്ടുവിട്ടത്. ആനിയും നേരത്തെ തന്നെ എത്തിയിരുന്നു. വിഷ്ണു സാറിനേം ദേവി ടീച്ചറിനെയും ബാക്കി കുട്ടികളെയും ഒക്കെ കണ്ടെങ്കിലും സാറയുടെ കണ്ണുകൾ എബിനെ തിരയുന്നുണ്ടായിരുന്നു. " നമ്മടെ പുരുഷ കേസരി എവിടെ പിള്ളേരെ ? അവൻ മുങ്ങിയോ ?" വിഷ്ണു സാർ എല്ലാവരോടുമായി ചോദിച്ചു." അറിയില്ല സാർ വൈകിട്ട് വിളിച്ചപ്പോ കറക്റ്റ് സമയത്തു എത്തുമെന്നൊക്കെ പറഞ്ഞതാ.." ലക്ഷ്മി ആണ് അതിനു ഉത്തരം പറഞ്ഞത്." അല്ലേലും അവൻ ഇത്രേം പെണ്പിള്ളേരുടെ നടുക്ക് ഇരുന്നു ടൂറിനു പോകാൻ കിട്ടുന്ന ചാ