താണ്ഡവചിത്രം വരച്ചു നീർമുത്തുകൾതീരാദുഃഖമായി വന്ന നാളിൽ.താപം മനസ്സിലൊതുക്കിനിന്നു ഭൂമിഉരുളുന്ന കാലചക്രത്തിലൂടെ. മഴമേഘമെങ്ങോ മറഞ്ഞുനിന്നു, അവൾമനസ്സിലും സങ്കടം പെയ്തുനിന്നു.കദനങ്ങൾ കർക്കടകരാവുപോലെകരിനിഴൽ പൂശിയകന്നുനിന്നു.എല്ലാം പൊറുക്കുകയെന്നു ചൊല്ലിസ്നിഗ്ദ്ധസ്നേഹം പകർന്നു മെല്ലെ.പുലരികൾ വീണ്ടും മിഴിതുറന്നുപൊൻപ്രഭവെട്ടം തെളിച്ചുയർന്നു. ഒന്നുമേയറിയാതെ ഋതുസുന്ദരികളുംകാലത്തിനോരത്തു വന്നു നിന്നു.ആവണിത്തിങ്കളെ കാണുവാനായിആവോളം സ്നേഹം നിറച്ചുനിന്നു. കൃഷ്ണകിരീടങ്ങൾ പൂത്തിറങ്ങിഹരിതപത്രങ്ങൾ മുഖമുയർത്തി.മഞ്ഞണിപ്പൂക്കൾ വിടർന്നു ദൂരെ