ഭാഗം 1\"നീ ഇതെങ്ങോട്ടാ....?\" ചെരിപ്പിടുന്നതിനിടയിൽ ഘനഗംഭീരം നിറഞ്ഞ ശബ്ദം കേട്ടതും അവളൊരു ഞെട്ടലോടെ തല ഉയർത്തി മുമ്പിലോട്ട് നോക്കി.... വെള്ള മുണ്ടും വെള്ള ഷർട്ടും അണിഞ്ഞ.., ഗൗരവം നിറഞ്ഞ മുഖത്തോടെ വാതിൽ പടിക്കൽ നിന്നും തന്നെ തന്നെ നോക്കി തന്റെ അരികിലേക്ക് വരുന്ന വ്യക്തിയെ കണ്ടതും പെട്ടെന്നവൾ തലതാഴ്ത്തി.... വെപ്രാളം കൊണ്ട് ധരിച്ചിരുന്ന ദാവണി ശാളിന്റെ തുമ്പിൽ ചുരുട്ടി പിടിച്ചു.... \" ഞാൻ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ...!!?\" പത്തയ്മ്പതോളം വയസ്സ് തോന്നിക്കുന്നയാളിൽ നിന്നും വീണ്ടും ഗൗരവം നിറഞ്ഞ ശബ്ദം പുറത്തുവന്നതും അവളൊരു ഞെട്ടലോടെ അയാളെ തല ഉയർത്തി നോക്കി...\"അ..